2017 February 21 Tuesday
വംശം, മേച്ചില്‍ സ്ഥലത്തേക്കാള്‍ പ്രധാനമാണ്.
ജോര്‍ജ് എലിയറ്റ്

വാഹനാപകടങ്ങളുടെ ഞായറാഴ്ച്ച ട്രാഫിക് പൊലിസുകാരന് വാഹനാപകടത്തില്‍ ഗുരുതരപരുക്ക്

മണ്ണഞ്ചേരി : ട്രാഫിക് പൊലിസുകരന് വാഹനാപകടത്തില്‍ ഗുരുതരമായ പരുക്ക്.മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ പുത്തന്‍വീട്ടില്‍ രണദേവ് (36)ആണ് അപകടത്തില്‍പ്പെട്ടത്.
ദേശീയപാതയില്‍ മാരാരിക്കുളം വളവനാട് പള്ളിക്കുമുന്നിലായിരുന്നു അപകടം.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ വീട്ടില്‍നിന്നും മാരാരിക്കുളത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംതെറ്റി രണദേവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇയാളുടെ തലയ്ക്ക് ക്ഷതവും ഇരുകൈകാലുകള്‍ ഒടിഞ്ഞുതൂങ്ങിയനിലയിലാണ്. സംഭവസമയത്തെത്തിയ ആമ്പുലെന്‍സില്‍ രണദേവിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നിലവഷളായതിനെതുടര്‍ന്ന് രണദേവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രാത്രിയോടെ കൊണ്ടുപോയി.ആലപ്പുഴ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഓഫീസറാണ് അപകടത്തില്‍പ്പെട്ട രണദേവ്.