2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വാഹനപരിശോധനക്കിടെ എസ്.ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം-കോവളം ബൈപാസില്‍ വാഴമുട്ടത്തിനു സമീപം വാഹനപരിശോധനക്കിടെ എസ്.ഐയെ ബൈക്കിടിച്ചു തെറിപ്പിച്ചു. ഹൈവേ പട്രോളിങ് നടത്തുകയായിരുന്ന നന്ദാവനം ക്യാംപിലെ റിസര്‍വ് ഇന്‍സ്‌പെക്ടറും ചപ്പാത്ത് തെങ്കവിള സ്വദേശിയുമായ സതീഷ്‌കുമാറിനെയാണ് ബൈക്കിടിച്ചു തെറിപ്പിച്ചത്. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതിനെതുടര്‍ന്ന് ബൈക്ക് യാത്രക്കാരായ വെട്ടുകാട് സ്വദേശികളായ മുഹമ്മദ് നൗഫി(20), ഷിബു മാര്‍ക്കോസ് (23) എന്നിവര്‍ക്കും പരുക്കേറ്റു.
തലയ്ക്കു ഗുരുതര പരുക്കേറ്റ സതീഷ്‌കുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുഹമ്മദ് നൗഫിയുടെ തലയ്ക്കും ഷിബുവിന്റെ പല്ലിനും ചുണ്ടിനുമാണു പരുക്ക്. ഇരുവരും ആശുപത്രിയില്‍ പൊലിസ് നിരീക്ഷണത്തിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ബൈപാസില്‍ വാഴമുട്ടം ഹൈസ്‌കൂളിനു സമീപമായിരുന്നു സംഭവം. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച് വന്നവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എസ്.ഐയെ ഇടിച്ചുതെറിപ്പിക്കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എസ്.ഐ റോഡില്‍ തലയടിച്ചുവീണു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.