2018 May 09 Wednesday

വാസ്തുവിദ്യ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. സിവില്‍/ ആര്‍കിടെക്ചര്‍/ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവരെയും പ്രവേശനത്തിന് പരിഗണിക്കും. 300 സീറ്റുകളുണ്ട്. സര്‍വീസ് ടാക്‌സ് ഉള്‍പ്പെടെ കോഴ്‌സ് ഫീസ് പതിനായിരം രൂപയാണ്. പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/ മണി ഓര്‍ഡര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍689533 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയയ്ക്കാം. ജൂലൈ 31 ആണ് അവസാന തീയതി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.