2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

വാഷിങ് മെഷിന്‍ കത്തിയ പുക ശ്വസിച്ച് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: വാഷിങ് മെഷിന്‍ കത്തിയ പുക ശ്വസിച്ച് വീട്ടമ്മ മരിച്ചു. അഴീക്കോട് ചാല്‍ ബീച്ച് റോഡിന് സമീപം മാധവന്റെ ഭാര്യ തായക്കണ്ടി ലീല (85) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. അടച്ചിട്ട മുറിയിലാണ് വാഷിങ് മെഷിന്‍ വച്ചിരുന്നത്. ഇതു കത്തിയപ്പോള്‍ പുക മുറിയില്‍ പടരുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മക്കള്‍ മുറി തുറന്നുനോക്കിയപ്പോഴാണു ലീല മരിച്ചു കിടക്കുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ദിവാകരന്‍, ഗംഗന്‍ (അഴീക്കോട്), പ്രേമജ. മരുമക്കള്‍: രുഗ്മിണി (അഞ്ചാംപീടിക), നീന (എടച്ചേരി), ഗംഗാധരന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.