2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വാളയാര്‍: ക്ലിഫ് ഹൗസിലേക്ക് യൂത്ത്‌ലീഗ് സമരപ്പന്തം 14ന്

കോഴിക്കോട്: വാളയാര്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്നും കേസില്‍ നീതി നടപ്പിലാക്കണമെന്നും പുനരന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് 14ന് മുസ്‌ലിം യൂത്ത്‌ലീഗ് ക്ലിഫ് ഹൗസിലേക്ക് സമരപ്പന്തം സംഘടിപ്പിക്കും.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, തുടങ്ങിയ വിഷയങ്ങളിലും സമരപ്പന്തത്തില്‍ പ്രതിഷേധം ഉയരും.
ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് നടത്തുന്ന മാര്‍ച്ചില്‍ വന്‍ യുവജന പ്രാതിനിധ്യം ഉണ്ടാകുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.