2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

വാറ്റും സെലക്ടീവ് ടാക്‌സും സഊദി മന്ത്രിസഭ അംഗീകരിച്ചു

ജിദ്ദ: മൂല്യവര്‍ധിത നികുതിയും ഹാനികരമായ ഉല്‍പന്നങ്ങള്‍ക്കുള്ള സെലക്ടീവ് ടാക്‌സും നടപ്പാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍ സഊദി മന്ത്രിസഭ അംഗീകരിച്ചു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ഏപ്രില്‍ ഒന്നു മുതല്‍ സെലക്ടീവ് ടാക്‌സും അടുത്ത വര്‍ഷാദ്യം മുതല്‍ വാറ്റും നടപ്പാക്കുന്നതിനാണ് തീരുമാനം.

സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും സെലക്ടീവ് ടാക്‌സ് ആണ് ബാധകമാക്കുക. വാറ്റ് അഞ്ചു ശതമാനമായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News