2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വാറംഗല്‍ ജയിലില്‍ തടവുചാട്ടം

ഹൈദരാബാദ്: തെലങ്കാനയിലെ വാറംഗല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് തടവു പുള്ളികള്‍ രക്ഷപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിഹാര്‍ സ്വദേശി രാജേഷ് യാദവ്, ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശി സൈനിക് സിങ് എന്നിവരാണ് ജയില്‍ ചാടിയത്. കിടക്കവിരികള്‍  കൂട്ടിക്കെട്ടി പുറത്തേക്കിട്ട് അതുവഴിയാണ് ഇവര്‍ ജയിലിന്റെ മതില്‍ ചാടിയത്.
ആയുധ നിയമപ്രകാരമാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഇവര്‍ ജയില്‍ ചാടിയതെന്ന് പൊലിസ് അറിയിച്ചു.ജയിലില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജയില്‍ചാട്ട സമയം ഇവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.പ്രതികളെ കണ്ടെത്തുന്നതിനായി പൊലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതിനിടയില്‍ ഇവര്‍ ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News