2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വാര്‍ഷിക സമ്മേളനം സമാപിച്ചു

കാസര്‍കോട്: ഇന്ത്യയിലെ തോട്ടവിള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ 15ാമത് വര്‍ഷിക സമ്മേളനം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി കാസര്‍കോട് സി.പി.സി.ആര്‍.ഐയിലാണ് സമ്മേളനം നടന്നത്. സമാപന സമ്മേളനം ഡോ.എന്‍.കെ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. 

ഉയര്‍ന്ന വരുമാനം ലഭിക്കുന്ന കൊക്കോ കൃഷിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായ് കേന്ദ്ര തോട്ടവിള സ്ഥാപനം പ്രധാന വിളയായി പ്രഖ്യാപനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഷികയോഗം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വി.സി ഡോ.കെ രാമ സ്വാമി ഉദ്ഘാടനം ചെയ്തു. ഡോ.എച്ച്.പി മഹേശ്വരപ്പ റിപോര്‍ട്ട് അവതരിപ്പിച്ചു. സി.പി.സി.ആര്‍.ഐ ഡയരക്ടര്‍ പി ചൗഡപ്പ, ഡോ.ആര്‍.കെ മാത്തൂര്‍, ഡോ.പി.എല്‍. സരോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 29 കേന്ദ്രങ്ങളില്‍ നിന്ന് നൂറോളം ശാസ്ത്രജ്ഞര്‍ യോഗത്തില്‍ സംബന്ധിക്കാനെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.