2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വാര്‍ണര്‍ ഡാ…

 

അഡലെയ്ഡ്: പാകിസ്താനെതിരേയുള്ള ഡേ നൈറ്റ് ടെസ്റ്റ് പരമ്പരയില്‍ ആസ്‌ത്രേലിയ കൂറ്റന്‍ ജയത്തിലേക്ക്. ഒന്നാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റിന് 589 റണ്‍സ് കണ്ടെത്തിയ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഓസീസ് റണ്‍മല സൃഷ്ടിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ബാറ്റിങ് നിര ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പുലര്‍ത്തിയ ഓസീസിന് ജയം തൊട്ടരികെയാണ്. ആദ്യ ദിനം സെഞ്ചുറി പൂര്‍ത്തിയാക്കിയ വാര്‍ണര്‍ ഇന്നലെയാണ് തന്റെ സ്‌കോര്‍ 300 കടത്തിയത്.
418 പന്തില്‍ നിന്ന് 335 റണ്‍സാണ് പുറത്താകാതെ വാര്‍ണര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാനും വാര്‍ണറിന് കഴിഞ്ഞു.
അഡലെയ്ഡ് ഓവലില്‍ ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ബ്രാഡ്മാന്റെ റെക്കോര്‍ഡാണ് വാര്‍ണര്‍ തട്ടിയെടുത്തത്. നേരത്തേ 299 റണ്‍സായിരുന്നു ഈ ഗ്രൗ@ണ്ടില്‍ ബ്രാഡ്മാന്‍ നേടിയത്. 1932ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ സെഞ്ചുറി നേട്ടം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News