2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വായ്പയെടുത്ത 15 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ചെന്നൈ: ബാങ്കില്‍ നിന്ന് വായ്പയെടുത്ത 15 പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതായിട്ടുമുണ്ട്. തമിഴ്‌നാട്ടിലെ വിരുതുനഗര്‍, തേനി ജില്ലകളിലാണ് വായ്പയെടുത്തവര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൂത്രധാരന്മാരെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്.
മരിച്ചവരില്‍ മൂന്നുപേരില്‍ ഒരാളെ റോഡരികില്‍ കൊല്ലപ്പെട്ട നിലയിലും മറ്റ് രണ്ടുപേരെ വീട്ടിനുള്ളിലുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു മില്ലിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാമെന്ന് പൊലിസ് അറിയിച്ചു. 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപവരെയാണ് ഇവര്‍ ലോണെടുത്തതെന്ന് എസ്.ബി.ഐ അറിയിച്ചു. എന്നാല്‍ ഇവരുടെ പേരില്‍ ഒ.എം.എസ് വേല്‍മുരുകന്‍, ആര്‍. ഷെന്‍ബകന്‍ എന്നിവരാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ വായ്പയെടുപ്പിച്ചത്. രേഖകളിലെല്ലാം ഇവരുടെ ഒപ്പ് വാങ്ങിച്ചാണ് പ്രതികള്‍ വായ്പയെടുത്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.