2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

‘വായു’ ഗുജറാത്തിലേക്ക്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട’വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ഗോവയില്‍ നിന്ന് 350 കി.മീയും മുംബൈയില്‍ നിന്ന് 510 കി.മീയും ഗുജറാത്തിലെ വെരാവലില്‍ നിന്ന് 650 കി.മീയും ദൂരത്തിലാണ് ഇത് നിലയുറപ്പിച്ചിരിക്കുന്നത്. അടുത്ത 12 മണിക്കൂറില്‍ ശക്തിയാര്‍ജിച്ച് ശക്തമായ ചുഴലിക്കാറ്റാകും.
വായു കേരളതീരത്തുനിന്ന് അകലുന്നതിനാല്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ശക്തമായ മഴ തുടരുമെന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വായു വടക്കോട്ട് സഞ്ചരിക്കുന്നതിനാല്‍ വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴ ലഭിക്കും.
അറബിക്കടലില്‍ മണിക്കൂറില്‍ 60 കി.മീ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊച്ചി, മലപ്പുറം തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണം തുടരുകയാണ്. തിരമാലകള്‍ 4.3 മീറ്റര്‍ വരെ ഉയരുമെന്നതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് പലയിടങ്ങളിലും സാമാന്യം വ്യാപകമായി മഴ ലഭിച്ചു. 14വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.