2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വാതുവയ്പ്പ്: ജോ ബാര്‍ട്ടന് 18 മാസത്തെ വിലക്ക്

ലണ്ടന്‍: വാതുവയ്പ്പ് ആരോപണത്തെ തുടര്‍ന്ന് ബേണ്‍ലി താരം ജോ ബാര്‍ട്ടന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ 18 മാസത്തെ വിലക്കേര്‍പ്പെടുത്തി. 2006-16 വര്‍ഷത്തിനിടെ 1260 വാതുവയ്പ്പുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ബാര്‍ട്ടന്‍ കുറ്റസമ്മതം നടത്തിയിരുന്നു.
അതേസമയം വിലക്കിന്റെ കാലാവധി കുറയ്ക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് ബാര്‍ട്ടന്‍ വ്യക്തമാക്കി. വിലക്കോടെ വിരമിക്കല്‍ നേരത്തെയാക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ്, മാര്‍സെല്ലെ തുടങ്ങിയ ക്ലബുകള്‍ക്കായി മുന്‍പ് കളിച്ചിട്ടുണ്ട് ബാര്‍ട്ടന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.