2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

വാട്‌സ് ആപ്പ് ഹര്‍ത്താല്‍: തീവ്രവാദ സ്വഭാവമുള്ളവരെ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തീവ്രവാദ സ്വഭാവമുള്ളവരായി ആരെയും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.
വിവിധ സ്റ്റേഷനുകളില്‍ 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 1,595 പേരെ അറസ്റ്റ് ചെയ്ത് 458 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വരാപ്പുഴ സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 13ന് ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടെന്നും ഫോഴ്‌സ് ഔദ്യോഗികമായി രൂപീകരിച്ചിട്ടുള്ളതല്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 21 പേരെ ഉള്‍പ്പെടുത്തിയാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിച്ചത്. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ സഹായിക്കുക മാത്രമാണ് ഫോഴ്‌സ് ചെയ്യുക.
എസ്.പിക്കു നേരിട്ട് ലഭിക്കുന്ന പരാതികളിലോ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെടുന്ന സംഭവങ്ങളിലോ പ്രതികളെ പിടിക്കാന്‍ ടൈഗര്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടില്ല. പൊലിസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 626 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 357 കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ രേഖാമൂലം വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.