2018 August 19 Sunday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

വാട്‌സ്ആപ്പിന് പ്രതിദിനം 450 മില്യണ്‍ ഉപയോക്താക്കള്‍

വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത… പുതുപുത്തന്‍ സംവിധാനങ്ങളുമായി വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പ് ഉടനെത്തും.
ഗ്രൂപ്പ് വിഡിയോ കോളിങ്ങും പുതിയ സ്റ്റിക്കറുകളുമുള്‍പ്പെടുത്തി പുതിയ അപ്‌ഡേഷന്‍ എത്രയും പെട്ടെന്നു ലഭ്യമാക്കുമെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ പറയുന്നത്.
ഈ സംവിധാനം സ്‌നാപ്ചാറ്റ് മുന്‍പേ കൊണ്ടുവന്നിരുന്നു. നിലവില്‍ സ്‌നാപ്ചാറ്റിനേക്കാള്‍ എത്രയോ മുന്‍പിലാണ് പ്രതിദിന വാട്‌സ്ആപ്പ്.
വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ സ്റ്റോറി നല്‍കാനുള്ള സൗകര്യം കഴിഞ്ഞ വര്‍ഷമായിരുന്നു നിലവില്‍ വന്നത്.
ഇത് സ്‌നാപ്ചാറ്റിന്റെ ഉപഭോക്താക്കളുടെ എണ്ണത്തെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 191 മില്യന്‍ ഉപഭോക്താക്കള്‍ മാത്രമാണ് സ്‌നാപ്ചാറ്റിനുള്ളത് അതേസമയം ഇന്ത്യയില്‍ മാത്രം 200 മില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുണ്ട്.
അതേസമയം വാട്‌സ്ആപ്പിന് പ്രതിദിനം 450 മില്യണ്‍ ദൈനംദിന സജീവ സ്റ്റാറ്റസ് ഉപയോക്താക്കളുണ്ടെന്ന് ഫേസ്ബുക്കിന്റെ പ്രതിവര്‍ഷ എഫ് 8 കോഫറന്‍സില്‍ കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ വാട്‌സ്ആപ്പില്‍ കൊണ്ടുവന്നതും ഉപയോക്താക്കളില്‍ വാട്‌സ്ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചതായാണ് കമ്പനിയുടെ വിലയിരുത്തല്‍.
വാട്‌സ്ആപ്പ് ഫേസ്ബുക്ക് അധികൃതര്‍ വാങ്ങിയതിനു ശേഷം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ജനപ്രീതി നേടിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.