2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വാട്‌സാപ്പിന്റെ പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ചു വരുന്നു

ന്യൂയോര്‍ക്ക്: വാട്‌സാപ്പ് ഏറ്റവും പുതുതായി കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ പലതും ആരാധകരുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു പഴയ ടെക്സ്റ്റ് സ്റ്റാറ്റസിനു പകരം ഫോട്ടോയും വീഡിയോയും സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാം എന്നുള്ളത്.

എന്നാല്‍, ഇതിന് വാട്‌സാപ് ഉപയോക്താക്കളുടെ ഭാഗത്തു നിന്ന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. പഴയ സ്റ്റാറ്റസ് സംവിധാനം തന്നെ മതിയെന്നായിരുന്നു കൂടുതല്‍ പേരും ആവശ്യപ്പെട്ടത്. ഇതെല്ലാം കണക്കിലെടുത്താണ് വാട്‌സാപ്പ് ഇപ്പോള്‍ പഴയ ടെക്‌സ്റ്റ് സ്റ്റാറ്റസ് തിരിച്ചു കൊണ്ടുവരാന്‍ പോകുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനില്‍ പുതിയ അപ്‌ഡേഷന്‍ ഉടന്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി വാട്‌സാപ് അപ്‌ഡേറ്റ് ചെയ്താല്‍ പഴയ സ്റ്റാറ്റസ് തന്നെ തിരിച്ചു വരും. ആന്‍ഡ്രോയ്ഡ് 2.17.107, 2.17.95 എന്നീ വേര്‍ഷനിലും പുതിയ അപഡേഷന്‍ ലഭ്യമാകും.

വാട്‌സാപിലെ സെറ്റിങ്‌സില്‍ എബൗട്ട് ആന്റ് ഫോണ്‍ നമ്പര്‍ സെക്ഷനില്‍ കയറിയാല്‍ നിങ്ങള്‍ക്ക് പഴയ സ്റ്റാറ്റസ് തിരിച്ചു വന്നതു കാണാം. പഴയ ഡിഫാള്‍ട്ട് സ്റ്റാറ്റസുകളും ഇതില്‍ ലഭ്യമാണ്.മാത്രമല്ല, പുതിയ ഫോട്ടോ സ്റ്റാറ്റസ് 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ നിലനില്‍ക്കുകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത് വീണ്ടും പഴയ പോലെ തന്നെ മുഴുവന്‍ സമയവും നിലനില്‍ക്കും.

നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ പുതിയ വേര്‍ഷന്‍ ലഭിക്കൂ. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ ടെക്‌സ്റ്റ് സ്റ്റാറ്റസ് ലഭ്യമാക്കുമെന്നും വാട്‌സാപ് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.