
തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ സര്ജന് ( എം.ബി.ബി.എസ്, എം.എസ്), ഗൈനക്കോളജിസ്റ്റ് (എം.ബി.ബി.എസ്, എം.ഡി.ഗൈനക്), ഡയറ്റീഷ്യന് (ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്സ് കോഴ്സ്), യോഗ എക്സ്പെര്‍ട്ട് (ബി.എന്‍.വൈ.എസ്/ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഒരു വര്‍ഷത്തെ യോഗ കോഴ്സ്), സോണോളജിസ്റ്റ് (എംബിബിഎസ്, എംഡി, റേഡിയോ ഡയഗ്നോസിസ്), ഫിസിയോതെറാപ്പിസ്റ്റ്(ബിപിടി) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജൂണ്‍ 22 രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് കണ്ട്രോളിംഗ് ഓഫീസര്‍ മുമ്പാകെ നിശ്ചിത സമയത്ത് ഹാജരാകണം.