2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വാക്ഇന്‍ഇന്റര്‍വ്യൂ

തേക്കുംമൂട് പ്രവര്‍ത്തിക്കുന്ന മുട്ടത്തറ സിമെറ്റ് നഴ്‌സിംഗ് കോളേജില്‍ ഡ്രൈവര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 11 ന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും 10 വര്‍ഷത്തെ ജോലി പരിചയം ഉണ്ടാവണം. അഞ്ച് വര്‍ഷം ഹെവി വാഹനം ഓടിച്ചുള്ള പരിചയം അഭികാമ്യം. 28 നും 40 നുമിടയില്‍ പ്രായമുള്ള ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും 43 വയസുവരെയുള്ള ഒ.ബി.സി വിഭാഗക്കാര്‍ക്കും 45 വയസുവരെയുള്ള എസ്.സി/ എസ്.ടിക്കാര്‍ക്കും പങ്കെടുക്കാം. 518 രൂപയാണ് ദിവസ വേതനം. താല്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പുമായി കോളേജിന്റെ തേക്കുംമൂടുള്ള ഓഫീസില്‍ രാവിലെ 10.30 നു ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0471 2300660


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.