2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വളപട്ടണം പുഴയില്‍ മണല്‍ ഖനനം പുനരാരംഭിക്കാന്‍ ഉത്തരവ്

കണ്ണൂര്‍: വളപട്ടണം പാലം മുതല്‍ പറശ്ശിനിക്കടവ് പാലം വരെയുള്ള വളപട്ടണം പുഴയിലെ കടവുകളില്‍ മണല്‍ ഖനനം പുനരാരംഭിക്കാന്‍ ഉത്തരവ്.
നാറാത്ത് പഞ്ചായത്തിലെ കുമ്മായക്കടവ്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാങ്കടവ് കടവുകളില്‍ നിരോധനം തുടരും. പാരിസ്ഥിതിക അനുമതിക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ അന്തിമ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് ഖനനം പുനരാരംഭിക്കാന്‍ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹരിത ട്രിബ്യൂണല്‍ ഉത്തരവുകളിലെ നിബന്ധനകള്‍ക്കു പുറമേ കോടതികളുടെയും സര്‍ക്കാരിന്റെയും ഉത്തരവുകളും കര്‍ശനമായി പാലിക്കണം.
മണല്‍ വാരുന്നതിനു കേരള എസ്.ഇ.ഐ.എ.എ അനുവദിച്ച പാരിസ്ഥിതിക അനുമതിയിലെ നിബന്ധനകളും പാലിക്കണം.
ഇവ പാലിച്ചുകൊണ്ടാണ് മണല്‍വാരുന്നതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. നിബന്ധനകള്‍ പാലിക്കുന്നുവെന്നത് നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കുവാ നും പി.ഡബ്ല്യു.ഡി ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറെ ഉത്തരവില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എല്ലാ മാസവും 10നകം വിശദമായ റിപ്പോര്‍ട്ട് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കലക്ടര്‍ക്കു സമര്‍പ്പിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.