2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വലതുകര കനാലില്‍ നിന്നു വെള്ളമെത്തി; ജലക്ഷാമത്തിനു പരിഹാരമായില്ല

കൊല്ലം: ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തയാറാക്കിയ കനാല്‍ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. നഗരത്തില്‍ എല്ലായിടത്തും വെള്ളമെത്തിക്കുകയെന്ന ലക്ഷ്യം, പക്ഷേ പൂര്‍ണമായും നടപ്പായിട്ടില്ല. പ്രതിദിനം 14 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വലതുകനാലില്‍ നിന്നു പമ്പുചെയ്യുന്നത്. ശാസ്താംകോട്ട മുതല്‍ കൊല്ലം നഗരം വരെയെത്തുമ്പോഴേക്കും വെള്ളം തീരും.ആനന്ദവല്ലീശ്വരം വരെയാണ് വെള്ളിയാഴ്ച വെള്ളം എത്തിക്കാന്‍ കഴിഞ്ഞതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ് എസ് റോയ് പറഞ്ഞു.താല്‍കാലിക സംവിധാനം എന്ന നിലയിലാണ് 14 ദശലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കാനായത്. ഇന്നലെ രാവിലെമുതല്‍ മറ്റുള്ള പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള നടപടിയെടുത്തതായും എന്‍ജിനിയര്‍ പറഞ്ഞു.
ഓലയില്‍, സുനാമി കോളനി, ആശ്രാമം, മുളങ്കാടകം, നെല്ലിമുക്ക്, മണലില്‍, ആനന്ദവല്ലീശ്വരം, രാമേശ്വരം, തൃക്കടവൂര്‍, അഞ്ചുകല്ലുംമൂട്, തേവള്ളി എന്നിവിടങ്ങളില്‍ ഇപ്പോഴും ജലക്ഷാമം രൂക്ഷമാണ്. തങ്കശ്ശേരി, വാടി, മണ്‍റോത്തുരുത്ത്, മുക്കാട് ഫാത്തിമതോമസ് ഐലന്‍ഡുകള്‍, കാവനാട്, കുണ്ടറ തുടങ്ങി പ്രദേശങ്ങളിലും ദിവസങ്ങളായി കുടിവെള്ളം കിട്ടുന്നില്ല.
കനാലില്‍ നിന്നും ജലം ശാസ്താംകോട്ടയിലെ വാട്ടര്‍ട്രീറ്റുമെന്റുപ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച് കൊല്ലം നഗരത്തിലും സമീപ പ്രദേശങ്ങളിലും വിതരണം ചെയ്യുന്നിതിനായിരുന്നു പദ്ധതി തയാറാക്കിയത. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കൂടിയ യോഗത്തില്‍ ഈ മാസം മൂന്നിനുതന്നെ പദ്ധതി പൂര്‍ത്തീകരിച്ച് എല്ലായിടത്തും വെള്ളമെത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിലവില്‍ അത് നടക്കാതെ പോകുന്ന കാഴ്ചയാണുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.