2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വരുമാനത്തിനൊപ്പം പുതുപരീക്ഷണവുമായി ബാണാസുര ഡാം അധികൃതര്‍

 

പടിഞ്ഞാറത്തറ: കുറ്റ്യാടി ജലവൈദ്യുത പദ്ധതി ജലസംഭരണിയായ ബാണാസുര പദ്ധതി പ്രദേശത്ത് വരുമാന വര്‍ധനവിന് പുതിയ പരീക്ഷണങ്ങളുമായി ബാണസുരസാഗര്‍ ഡാം അധികൃതര്‍.
ബാണാസുരസാഗര്‍ ഡാം പൂക്കളുടെ വസന്തമൊരുക്കി കാണികളെ വിസ്മയിപ്പിച്ചാണ് പുതിയ പരീക്ഷണം. ഏഷ്യയിലെ തന്നെ മണ്ണുകൊണ്ടു നിര്‍മിച്ച രണ്ടാമത്തെ ഡാം എന്ന വിശേഷണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പുത്തന്‍ പരീക്ഷണങ്ങളിലേക്ക് ചുവട് വെക്കുകയാണ്. സോളര്‍ പാടം ഒരുക്കി കഴിഞ്ഞ വര്‍ഷം ബാണാസുര താരമായി. ഈ വര്‍ഷമാവട്ടെ പൂക്കളുടെ കലവറയൊരുക്കിയാണ് ശ്രദ്ധ നേടുന്നത്. ഡാമിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം തുടങ്ങിയതിന് ശേഷം വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചു. ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിനാല്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും അതുവഴി വരുമാനവും വര്‍ധിച്ചു. കാണികള്‍ക്ക് ഒരേ സമയം തന്നെ പ്രകൃതിയുടെ ദൃശ്യഭംഗി നിറഞ്ഞ ഡാമും, പുഷ്പമേളയും കണ്ട് ആസ്വദിക്കാം. അണക്കെട്ടിനോടു ചേര്‍ന്നുള്ള വിശാലമായ മൂന്ന് ഏക്കറിലാണ്പൂന്തോട്ടം ഒരുക്കിരിയിരിക്കുന്നത്. പുഷ്‌പോത്സവ നഗരിയില്‍ ഇരുന്നൂറില്‍പരം ജെര്‍ബെറ പൂക്കള്‍, നാനൂറിലധികം റോസാപ്പൂക്കള്‍, എഴുപതിലധികം ഡാലിയ, നാല്‍പതിലധികം ജമന്തികള്‍, ആന്തൂറിയം, പോയെന്‍ സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, വ്യത്യസ്ത തരത്തിലുള്ള ഓര്‍ക്കിഡുകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, 40പ്പരം വില്‍പ്പന സ്റ്റാളുകള്‍, ഫുഡ് ഫെസ്റ്റിവെല്‍, വാണിജ്യ വിപണനമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വയനാടന്‍ പാരമ്പര്യങ്ങളും ജീവിത രീതിയും പരിചയപ്പെടുത്തുന്ന ടൂറിസം വകുപ്പിന്റെ സൗജന്യ എക്‌സിബിഷന്‍ഹാള്‍ എന്നിവയാണുള്ളത്. മെയ് 31നാണ് പുഷ്‌പോത്സവം അവസാനിക്കുക. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രവേശനം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.