2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വരിവരിയായെത്തിയത് 20 ലക്ഷം വോട്ടര്‍മാര്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിച്ചത് 20 ലക്ഷം ആളുകള്‍. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി 20,03,447 പേര്‍ വോട്ട് രേഖപ്പെടുത്തി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തിലധികം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നുമായി 73.81 ശതമാനം ആളുകള്‍ വോട്ടുകള്‍ രേഖപ്പെടുത്തി. വോട്ടിങ് ശതമാനത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മുന്‍പില്‍. ജില്ലയിലെ 14,23,857 സ്ത്രീ വോട്ടര്‍മാരില്‍ 10,54,207 പേര്‍ വോട്ട് രേഖപ്പെടുത്തി. 12,90,259 പുരുഷ വോട്ടര്‍മാരില്‍ 9,49,240 പേരാണ് വോട്ട് ചെയ്തത്.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പോളിങ് ശതമാനം കൂടുതല്‍. 74.23. മണ്ഡലത്തിലെ 13,46,641 വോട്ടര്‍മാരില്‍ 9,99,680 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 13,67,523 പേരില്‍ 10,03,786 പേരും വോട്ട് രേഖപ്പെടുത്തി. 73.40 ശതമാനമാണ് തിരുവനന്തപുരം മണ്ഡലത്തിലെ പോളിങ് ശതമാനം.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ 1,32,432 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവിടെ പോളിങ് ശതമാനം 73.2 ആണ്. 2014ല്‍ ഇത് 67.58 ആയിരുന്നു. വട്ടിയൂര്‍ക്കാവില്‍ 1,35,619 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം 69.33. മുന്‍വര്‍ഷം 65.06. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ 1,29,623 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം 67.4. മുന്‍വര്‍ഷം 63.04 ശതമാനമായിരുന്നു. നേമത്ത് വോട്ട് ചെയ്തവര്‍ 1,41,350. പോളിങ് ശതമാനം 73.32. മുന്‍വര്‍ഷം 68.17. പാറശാലയില്‍ 1,64,281 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവിടെ പോളിങ് ശതമാനം 76.9. 2014ല്‍ ഇത് 73.12. കോവളത്ത് 1,60,407 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം ഈ വര്‍ഷം 76. 2014ല്‍ 71.07.
നെയ്യാറ്റിന്‍കരയില്‍ 1,40,074 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവിടെ ഈ വര്‍ഷം പോളിങ് ശതമാനം 77.26 ആണ്. മുന്‍ വര്‍ഷം ഇത് 72.40 ആയിരുന്നു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ 1,29,476 പേരാണ് വോട്ട്് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം 70.29. 2014ല്‍ 67.83. ആറ്റിങ്ങലില്‍ വോട്ട് ചെയ്തവര്‍ 1,45,816. പോളിങ് ശതമാനം 74.57. മുന്‍വര്‍ഷം 69.82. ചിറയിന്‍കീഴില്‍ 1,41,997 പേര്‍ വോട്ട് രേഖപ്പെടുത്തി.പോളിങ് ശതമാനം 73.78. മുന്‍വര്‍ഷം 68.62. നെടുമങ്ങാട് വോട്ട് ചെയ്തവര്‍ 1,51,738. പോളിങ് ശതമാനം 75.53. മുന്‍വര്‍ഷം 68.51. വാമനപുരം മണ്ഡലത്തില്‍ വോട്ട് ചെയ്തവര്‍ 1,44,331. പോളിങ് ശതമാനം 73.58. മുന്‍വര്‍ഷം 69.06. അരുവിക്കരയില്‍ 1,44,208 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം 76.13. മുന്‍ വര്‍ഷം 69.25. കാട്ടാക്കടയില്‍ 1,42,114 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം 75.58 ആണ്. മുന്‍ വര്‍ഷം 67.75 ആയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.