2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

വരികള്‍ക്കിടയില്‍

ശശിധരന്‍ ഫറോക്ക്

കറവ വറ്റുന്ന പശു പാല്‍ചുരത്തും കണക്കെ

മഴക്കാലമാണേലും മേഘാവൃതമാനം
ഇടക്കിടെയേ മഴ ചൊരിഞ്ഞുള്ളൂ.
കണക്കുതെറ്റിയ കര്‍ഷകമുഖം പോലെ
മഞ്ഞിന്റെ മുഖത്തിപ്പോള്‍ വല്ലാത്ത മഞ്ഞളിപ്പ്.
ലക്ഷ്യം പിഴച്ച മുതലാളിയുടെ മുറുമുറുപ്പ്
മുറതെറ്റിയ ജപം പോലെ മുങ്ങിപ്പൊങ്ങുന്നു.
അടിവസ്ത്രം ധരിക്കാത്ത കുസൃതിയെപ്പോല്‍
ഒഴുക്കു നിലച്ച പുഴക്കൊരു
തെളിയാത്ത പ്രതികാരച്ചിരി.
കരഞ്ഞു വീര്‍ത്ത കണ്‍പോളകളെപ്പോലെ
ഉറവ വറ്റിയ കിണറ്റിന്നടിയില്‍
ചേടിപ്പാറ എഴുന്നുനിന്നു.
താളം തെറ്റിയ ശ്രുതിഗീതമായും,
വരികള്‍ക്കിടയില്‍ പിടയുന്ന കവിതയായും
തപ്പിത്തടയുന്നു ജീവിതമങ്ങനെയിങ്ങനെ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.