2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

വരാണസിയിലും നോയിഡയിലും ലുലു മാള്‍

കൊച്ചി: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നിര്‍മാണം പുരോഗമിക്കുന്ന ലുലു മാളിന് പുറമെ നോയിഡയിലും വരാണസിയിലും മാളുകള്‍ നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലി. യു.പിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരിയില്‍ യു.പിയില്‍ നടന്ന നിക്ഷേപകരുടെ സമ്മേളനത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
ലഖ്‌നൗവിലെ മാള്‍ നിശ്ചയിച്ചതിലും മുന്‍പേ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ എല്ലാവിധ സഹകരണങ്ങളും നല്‍കുന്നുണ്ട്. മാള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 5000 പേര്‍ക്ക് നേരിട്ടും 15,000ത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഉത്തരേന്ത്യയിലെ ഏറ്റവും വലുപ്പമേറിയ മാളാണ് ലഖ്‌നൗവിലേത്. രണ്ടായിരം കോടിയാണ് നിക്ഷേപം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.