2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വരയാടുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

 

ഊട്ടി: വംശനാശ ഭീഷണിയിലായിരുന്ന വരയാടുകളുടെ (നീലഗിരി താര്‍) എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. 2018ല്‍ 568 എണ്ണം ഉണ്ടായിരുന്നത് നിലവില്‍ 612 ആയാണ് ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാന മൃഗമായ വരയാടുകളുടെ എണ്ണത്തില്‍ തമിഴ്‌നാട്ടിലെ മുക്കൂര്‍ത്തി നാഷനല്‍ പാര്‍ക്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 27 ശതമാനം വര്‍ധനവാണുണ്ടായത്.
ഇക്കഴിഞ്ഞ ജൂണിലാണ് ഏറ്റവും ഒടുവില്‍ പാര്‍ക്കില്‍ കണക്കെടുപ്പ് നടന്നത്. 2016ല്‍ പാര്‍ക്കില്‍ നടത്തിയ കണക്കെടുപ്പില്‍ ഇവയുടെ എണ്ണം 480 ആയാണ് തിട്ടപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 2017ല്‍ മാത്രമാണ് എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്.
2017ല്‍ 438 വരയാടുകളെ മാത്രമാണ് കണക്കെടുപ്പില്‍ കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും വരയാടുകളുടെ അമൂല്യമായ ആവാസവ്യവസ്ഥയായ നീലഗിരിയില്‍ വരയാടുകളുടെ വംശ വര്‍ധനവില്‍ ആശാവഹമായ പുരോഗതിയാണുണ്ടായതെന്ന് മുക്കൂര്‍ത്തി നാഷനല്‍ പാര്‍ക്ക് ഡെപ്യൂട്ടി ഡയരക്ടര്‍ എസ് സെമ്പകപ്രിയ പറഞ്ഞു. നിലവിലെ വരയാടുകളുടെ ആണ്‍-പെണ്‍ അനുപാതം ഇവയുടെ നിലനില്‍പിന് അനുകൂലമായ തരത്തിലാണുള്ളത്.
അധിനിവേശ സസ്യങ്ങള്‍ വ്യാപിക്കുന്നത് നിയന്ത്രിച്ചതും സഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തിയതും വംശവര്‍ധനവിന് അനുകൂലമായതായാണ് വിലയിരുത്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.