2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വരന്‍മാരുടെ നിറം കറുപ്പ്: വധുക്കള്‍ കതിര്‍മണ്ഡപം വിട്ടു

ആഗ്ര: വരന്‍മാരുടെ നിറം കറുപ്പ്.വിവാഹ മണ്ഡപത്തില്‍നിന്നും സഹോദരിമാരായ വധുക്കള്‍ ഇറങ്ങിപ്പോയി. ആഗ്രയിലാണ് സംഭവം.ആഗ്രയിലെ സിക്രാര ഗ്രാമത്തിലാണിത്. വിവാഹ വേദിയില്‍ വച്ചായിരുന്നു സഹോദരിമാര്‍ ആദ്യമായി തങ്ങളുടെ ഭാവി ഭര്‍ത്താക്കന്മാരെ കാണുന്നത്. വരന്മാരുടെ ഫോട്ടോ മാത്രമായിരുന്നു നേരത്തെ കണ്ടത്.തങ്ങള്‍ പ്രതീക്ഷിച്ച നിറത്തിലല്ല വരന്‍മാരെന്ന് കണ്ടതോടെ ഇരുവരുടെയും മനസ് മടുത്തു. നിറം മാത്രമല്ല വരന്‍മാര്‍ക്ക് പ്രായവും കൂടുതലാണെന്ന് കണ്ടതോടെ പിന്നെ അധികം ആലോചിച്ചില്ല.

രണ്ടു പേരും മണ്ഡപത്തില്‍ നിന്നും ഇറങ്ങി. ഒരു സ്വാമിയുടെ ഉപദേശപ്രകാരം ഇവരുടെ അമ്മയാണത്രെ വിവാഹം ഉറപ്പിച്ചത്.14ഉം 16ഉം വയസുള്ളവരായിരുന്നു സഹോദരിമാരായ വധുക്കള്‍. അവരേക്കാള്‍ ഇരട്ടി പ്രായമുള്ള വരന്‍മാരാണ് ഇവരെ വേള്‍ക്കാനെത്തിയത്. മണ്ഡപം വിട്ട പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരാന്‍ ഭീഷണിയും പ്രലോഭനങ്ങളും നടത്തിയിട്ടും നടന്നില്ലെന്നാണ് വാര്‍ത്ത.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.