2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

വയോധികന്റെ കൊലപാതകം; അന്വേഷണം ബന്ധുക്കളിലേക്ക്

 

അടിമാലി: പുരയിടത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ബന്ധുക്കളിലേക്ക്.
ഇരുമ്പുപാലം പതിനാലാംമൈല്‍ പെരുണൂച്ചാല്‍ കൊച്ചുവീട്ടല്‍ കുഞ്ഞന്‍പിള്ള (60)യാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വായ്ക്കലാംകണ്ടത്ത് വനഭൂമിയോട് ചേര്‍ന്ന പുരയിടത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കിടന്നിരുന്നത്.
പൊലിസ് ഡോഗ് സ്‌ക്വാഡിന് പുറമെ ഫിങ്കര്‍ പ്രിന്റ് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.
ബന്ധുക്കളെ രണ്ട് ദിവസമായി ചോദ്യംചെയ്യുന്ന പൊലിസ്, ചോദ്യം ചെയ്തവരുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിച്ചുവരുന്നു. ഇന്നലെയും അന്വേഷണസംഘം കുഞ്ഞന്‍പിള്ളയുുടെ വീട്ടില്‍ എത്തി പരിശോധന നടത്തി നാട്ടുകാരേയും ബന്ധുക്കളെയും ചോദ്യം ചെയ്തു. വലിയ പാറക്കെട്ടിന് അടിഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യം അപകടമരണമാണെന്നാണ് നാട്ടുകാരും പൊലിസും കരുതിയിരുന്നതെങ്കിലും കഴുത്തിലും വയറിലും കാലുകളിലും ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതോടെ കൊലപാതകമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. ഇടുക്കി ജില്ലാ പൊലിസ് ചീഫ് കെ.ബി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈ.എസ്.പി. അഭിലാഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊലിസ് അന്വേഷണം. പ്രിതി ഉടന്‍ വലയിലാകുമെന്ന് പൊലിസ് പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.