2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വയോധികനെ തലയ്ക്കടിച്ച സംഭവം; യുവാവ് പിടിയില്‍

കൊല്ലം: ഉത്രാട ദിവസം മദ്യലഹരിയില്‍ വയോധികന്റേ തലയ്ക്ക് കല്ലുകൊണ്ടിടിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ഈ3സ്റ്റ് പൊലിസ് പിടികൂടി.
ആശ്രാമം സ്വദേശി ജോര്‍ജ്ജ് ഈപ്പനെ(70) അക്രമിച്ച കേസില്‍ ആശ്രാമം ഹരിശ്രീ നഗര്‍ റോക്ക് ഫീല്‍ഡില്‍ അരുണ്‍ ജോസഫ്(23) ആണ് പിടിയിലായത്. ആശ്രാമത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് സമീപം പേരക്കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന ജോര്‍ജ്ജ് ഈപ്പനെ അരുണ്‍ ജോസഫ് അകാരണമായി അക്രമിക്കുകയായിരുന്നു.
ജോര്‍ജ്ജ് ഈപ്പന് മുന്‍പരിചയം ഇല്ലാഞ്ഞതിനാല്‍ പ്രതിയെ കണ്ടെത്തുന്നതില്‍ പൊലിസ് ഏറെ കുഴങ്ങി. സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന നിരവധി പേരില്‍ നിന്നും വിവരം ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നേരത്തെയും ഇയാള്‍ സമാനമായ രീതിയില്‍ നിരവധി പേരെ അക്രമിച്ചിട്ടുണ്ട്.പൊലിസ് പിന്നാലെ കൂടിയെന്ന് മനസിലായതോടെ ഒളിവില്‍ പോയ പ്രതിയെ ഇന്നലെ ഈസ്റ്റ് സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. എ.എസ്.ഐ കമലാസനന്‍, എസ്.സി.പി.ഒ സുനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.