2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വയോജന ദിനം ആചരിച്ചു

കല്ലമ്പലം: മണമ്പൂര്‍ പഞ്ചായത്തിലെ വിവിധ അങ്കണവാടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ വയോജനദിനം ആചരിച്ചു. മണമ്പൂര്‍ പഞ്ചായത്തിലെ കരിമ്പുവിള, തെഞ്ചേരിക്കോണം, പയ്യൂര്‍ക്കോണം, വലിയവിള അങ്കണവാടികളില്‍ നടന്ന ദിനാചരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു. 80 വയസ്സ് പിന്നിട്ട 25 ഓളം പേരെ ചടങ്ങുകളില്‍ പൊന്നാടയും പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചു. പഞ്ചായത്ത് മ്പെര്‍മാരായ എ. നഹാസ്, ലിസി വി. തമ്പി, പ്രശോഭനാ വിക്രമന്‍, വിവിധ സംഘടനാ ഭാരവാഹികളായ വിജയകുമാര്‍, അനില്‍കുമാര്‍, ദേവദാസ്, ശങാങ്കന്‍ നായര്‍, വലിയവിള സമീര്‍, രാജശേഖരന്‍ ആചാരി, വാസുദേവന്‍ പിള്ള, ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
കിളിമാനൂര്‍ : ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച വയോജനകൂട്ടായ്മ മലയാമഠം കേരളപ്പിറവി സുവര്‍ണജൂബിലി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ദേവദാസ് അധ്യക്ഷനായി.ചടങ്ങില്‍ വയോജനങ്ങളെ ആദരിച്ചു.പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എസ് .ലിസി, എല്‍ .ബിന്ദു, എസ് .എസ്. ലിസി,ബ്ലോക്ക് പഞ്ചായത്തംഗം മാലതിഅമ്മ, മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ .ജി. പ്രിന്‍സ്, സി .പി. എം കിളിമാനൂര്‍ ലോക്കല്‍സെക്രട്ടറി എന്‍. പ്രകാശ്, എം .വേണുഗോപാല്‍, എസ് .ഷാജുമോള്‍, കെ .രവി, ജെ .സജികുമാര്‍, എന്‍ .ലുപിത, എസ് .അനിത, ബീനാവേണുഗോപാല്‍, കെ .എസ് .ലില്ലികുട്ടി, ഡി .ബാബു നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.