2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

വയോജനങ്ങള്‍ക്ക് തണലേകാന്‍ പരവൂരിലും പകല്‍വീട്

കൊല്ലം: ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങള്‍ക്ക് തണലായി പരവൂരില്‍ പകല്‍വീട് ഒരുങ്ങുന്നു. കൊച്ചാലുംമൂട്ടില്‍ പരവൂര്‍ നഗരസഭയാണ് സംരംഭം തുടങ്ങുന്നത്. ആരോഗ്യമാനസികാരോഗ്യ പരിപാലന കേന്ദ്രമായാണ് പകല്‍വീടിന്റെ പ്രവര്‍ത്തനം. മാനസിക ഉല്ലാസത്തിനായി ചെസ് ബോര്‍ഡ്, വിനോദോപാധിയായി ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ലഘുഭക്ഷണവും നല്‍കും. പരിപാലനത്തിനായി ഒരു ഡോക്ടറുടെ സേവനവും ലഭ്യമാക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം പരിപാലകരുടെ സഹായമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ പുരുഷവനിതാ വാര്‍ഡുകളും നിര്‍മിക്കുന്നുണ്ട്. വാഹന സൗകര്യവും പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതി മുഴുവന്‍സമയ അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.പി കുറുപ്പ് പറഞ്ഞു. നഗരസഭയുടെ പങ്കാളിത്തത്തോടെ 60 ലക്ഷം രൂപ ചെലവഴിച്ചാണ് പകല്‍വീടിന്റെ നിര്‍മാണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.