2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു

ചടയമംഗലം: പെട്ടെന്നുണ്ടായ വയറുവേദയെ തുടര്‍ന്ന്  വിദ്യാര്‍ഥി മരിച്ചു.  തിരുവഴി ചരുവിള പുത്തന്‍വീട്ടീല്‍ സുരേഷ് വിനിത ദമ്പതികളുടെ മകനും പൂങ്കോട് ജെംസ് എച്ച്.എസിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയുമായ സുബിന്‍ (11) ആണ്  മരിച്ചത്.
ശനിയാഴ്ച വൈകിട്ട്  ട്യൂഷന് പോയി വീട്ടില്‍ വന്ന ശേഷമാണ് സുബിന് വയറുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുറവുണ്ടായില്ല. തുടര്‍ന്ന്  തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ മരിച്ചു. മൃതദേഹം  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. സഹോദരന്‍ സൂരജ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.