2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

വയറിലെ കൊഴുപ്പ് നീക്കണോ? ഈ പാനീയങ്ങള്‍ കുടിക്കൂ

ഭക്ഷണനിയന്ത്രണവും വ്യായാമവുമൊക്കെയാണ് തടിക്കുറയ്ക്കാനുള്ള മാര്‍ഗങ്ങളായി പൊതുവെ പറയുന്നത്. എന്നാല്‍ നമ്മുടെ പുതിയ ജീവിതശൈലിയില്‍, നമ്മള്‍ കഴിക്കുന്ന പാനീയത്തിലൂടെ ചിലപ്പോള്‍ ഇത് നിയന്ത്രണക്കപ്പെടാറുണ്ട്.

എങ്കിലും മിതമല്ലാത്ത രീതിയില്‍ ആഹാരം കഴിക്കുന്നത് തടികൂടാന്‍ കാരണമാണ്. വെള്ളം കുടിക്കുക, ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയിലൂടെ വയറിലടങ്ങിയ കൊഴുപ്പിനെ കളയാന്‍ സാധിക്കും.

ഈ അഞ്ച് പാനീയങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ കളയുന്നു.

മാച്ച

ഗ്രീന്‍ ടീ വിഭാഗത്തില്‍പ്പെടുന്ന ഈ പാനീയം പണ്ടു ജപ്പാനിലെ സന്ന്യാസിമാര്‍ ഉപയോഗിച്ചിരുന്നു. ശരീരത്തിലെ എനര്‍ജി, ആന്റി ഓക്‌സൈഡുകള്‍ എന്നിവ വലിയതോതില്‍ നിലനിര്‍ത്തി കൊഴുപ്പിനെ എരിച്ചു കളയുന്നതോടൊപ്പം കൊളസ്‌ട്രോള്‍ ലെവല്‍ നിലനിര്‍ത്തുന്നു.

ആപ്പിള്‍ സൈഡര്‍ വിനാഗിര്‍

ആപ്പിള്‍ സൈഡര്‍ വിനാഗിരില്‍(ആപ്പിളില്‍ നിന്നുമുണ്ടാക്കുന്ന ശീതളപാനീയം) അടങ്ങിയ അസറ്റിക്ക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസിലടങ്ങിയ പ്രകൃതിദത്തമായ ഘടകങ്ങള്‍ ശരീരഭാരം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുകയും പ്രതിരോധശേഷി പ്രധാനം ചെയ്യുകയും ചെയ്യുന്നു.

മഞ്ഞള്‍ ചായ

ദഹനത്തെ ക്രമപ്പെടുത്തി ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്തി ശരീരഭാരം നിയന്ത്രിക്കുന്നു.

ഉലുവ വെള്ളം

ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുകയും ശരീരഭാരം നിയന്ത്രിക്കുന്നു. ഉലുവ വറുത്ത് പൊടിച്ചത് വെറും വയറ്റില്‍ വെള്ളത്തോടൊപ്പം കഴിക്കുന്നതും നല്ലതാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.