2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

വയനാട് വന്യജീവി സങ്കേതത്തില്‍ 18 മുതല്‍ സഞ്ചാരികള്‍ക്ക് വിലക്ക്

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 15 വരെ താല്‍ക്കാലികമായി നിരോധിച്ച്് ഉത്തരവായി.  വേനല്‍ കടുത്തതിനെ തുടര്‍ന്ന് വയനാട് വന്യജീവിങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശമായ കര്‍ണ്ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ വയനാട് വന്യജീവി സങ്കേതത്തിലെ വനപ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമായിത്തുടങ്ങിയിട്ടുള്ളതിനാല്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സമയങ്ങളില്‍ വന്യജീവി സങ്കേതത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരം വന്യജീവികളുടെ സൈ്വര വിഹാരത്തിന് തടസം സൃഷ്ടിക്കുന്നതും അതോടൊപ്പം വിനോദ സഞ്ചാരികളുടെ സുരക്ഷിത്വത്തിനും ഇതു ഭീഷണിയാകാനും സാധ്യതയുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.