2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിക്കും: വെള്ളാപ്പള്ളി

 

ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും ശബരിമല വിഷയം പല മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മകനും വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം സംസ്ഥാനത്ത് ചില സ്ഥലത്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചതിനുശേഷം വയനാട് സീറ്റ് ഉപേക്ഷിച്ചാല്‍ അത് ജനങ്ങളോടുള്ള വഞ്ചനയാകും. ആലപ്പുഴയില്‍ ആരിഫ് ജയിക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് ത്രികോണ മത്സരം നടന്നത്. എസ്.എന്‍.ഡി.പി യോഗം ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. അണികള്‍ക്ക് അവരുടെ താല്‍പര്യപ്രകാരം വോട്ട് ചെയ്യാമെന്ന നിലപാടാണ് സ്വീകരിച്ചത്. ബി.ജെ.പി കേന്ദ്രത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.