2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

വയനാട്ടിലെ വൃക്കരോഗികള്‍ക്ക് മരുന്നുമായി ‘സ്‌നേഹസ്പര്‍ശം’

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ‘സ്‌നേഹസ്പര്‍ശം’ പദ്ധതിയിലൂടെ പ്രളയ ദുരിത പ്രദേശമായ വയനാട്ടിലെ വൃക്കരോഗികള്‍ക്ക് അത്യാവശ്യ മരന്നുകള്‍ സംഘടിപ്പിച്ചു നല്‍കാനൊരുങ്ങുന്നു. വൃക്ക മാറ്റിവച്ചവരും ഡയാലിസിസ് ചെയ്യുന്നവരും ഉപയോഗിക്കുന്ന പ്രധാന മരുന്നുകള്‍, ഇഞ്ചക്ഷന്‍ മരുന്നുകള്‍, ഡയലൈസര്‍ എന്നിവയുമായി വയനാട്ടിലെ പ്രയാസപ്പെടുന്ന വൃക്കരോഗികള്‍ക്ക് നല്‍കാന്‍ വാഹനം അടുത്തയാഴ്ച്ച പുറപ്പെടും. ഇതിന്റെ ആദ്യഘട്ടമായി വൃക്കമാറ്റിവച്ചവര്‍ക്കുള്ള ആറു ലക്ഷം രൂപയോളം വിലവരുന്ന മരുന്നുകള്‍ മരുന്നു കമ്പനിയായ ബയോക്കോണ്‍ കോഴിക്കോട്ടെ അംഗീകൃത വിതരണക്കാരായ ആല്‍ഫ ഏജന്‍സി വഴി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് കൈമാറി. ബയോക്കോണ്‍ പ്രതിനിധി ബിജുവര്‍ഗീസ്, റിയാസ് ആല്‍ഫ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News