2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വയനാടിന് കൈത്താങ്ങായി ലോകാരോഗ്യ സംഘടന

മാനന്തവാടി: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുടിവെള്ളം, ശുചിത്വം, വൃത്തി മേഖലകളില്‍ സഹായ ഹസ്തവുമായി ലോകാരോഗ്യ സംഘടന. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വാട്ടര്‍ എയ്ഡ് എന്ന ഏജന്‍സിയും സംയുക്തമായി വയനാട്ടിലെ തെരഞ്ഞെടുക്കപെട്ട അങ്കണവാടികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് ലോകാരോഗ്യ സംഘടന സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് കലക്ടര്‍ ഓഫിസില്‍ നടന്ന പദ്ധതി ആസൂത്രണ യോഗം വയനാട് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഡയറക്ടര്‍ റെവ. ഫാ. പോള്‍ കൂട്ടാല അധ്യക്ഷനായി. ലോകാരോഗ്യ സംഘടന പ്രിതിനിധി മന്‍ജിദ് സലൂജ പദ്ധതി വിശദീകരിച്ചു. വാട്ടര്‍ എയ്ഡ് റീജിയണല്‍ മാനേജര്‍ രാജേഷ് രംഗരാജന്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടര്‍ റെവ. ഫാ. ജിനോജ് പാലത്തടത്തില്‍, വാട്ടര്‍ എയ്ഡ് പ്രോഗ്രാം ഓഫിസര്‍ ബൈജേഷ് കട്ടര്‍കണ്ടി, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ ജോസ് പി.എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ലിജിന, ജില്ലാ ആയുഷ് ഹോസ്പിറ്റല്‍ പ്രിതിനിധി ഡോ. സിജോ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.