2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വന്‍ ജയവുമായി ബയേണ്‍ സീസണ്‍ അവസാനിപ്പിച്ചു

 

ബര്‍ലന്‍: ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് വന്‍ ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. അതേ സമയം ബൊറൂസിയ ഡോര്‍ട്മുണ്ട് സീസണിലെ ഏറ്റവും വലിയ തോല്‍വിയും ഏറ്റുവാങ്ങിയാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. എതിരില്ലാത്ത നാല് ഗോളിന് വോള്‍വ്‌സ്ബര്‍ഗിനെയാണ് ബയേണ്‍ മ്യൂണിക്ക് തകര്‍ത്തത്.
കിങ്‌സ്‌ലി കൊമാന്‍, മൈക്കല്‍ കുസാന്‍സ്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, തോമസ് മുള്ളര്‍ എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ നേടിയത്. എതിരില്ലാത്ത നാല് ഗോളിന് ഹോഫന്‍ഹെയിമിനോടാണ് ഡോര്‍ട്മുണ്ട് പരാജയപ്പെട്ടത്. ആന്ദ്രെ ക്രാമറിക്കാണ് ഹോഫന്‍ഹെയിമിന്റെ നാല് ഗോളും സ്വന്തമാക്കിയത്. ലീഗില്‍ ബയേണ്‍ മ്യൂണിക് നേരത്തെ കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ പോയിന്റ് സ്വന്തമാക്കാനുള്ള നീക്കത്തിലായിരുന്നു. 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 82 പോയിന്റാണ് ബയേണിന്റെ സീസണിലെ സമ്പാദ്യം. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്മുണ്ടിന് 34 മത്സരത്തില്‍ നിന്ന് 69 പോയിന്റ് മാത്രമാണുള്ളത്. 34 മത്സരത്തില്‍ നിന്ന് 66 പോയിന്റുമായി ലെപ്‌സിഷും 34 മത്സരത്തില്‍ 65 പോയിന്റുമായി മോന്‍ചെങ്ക്‌ളാബെന്നും ആദ്യ നാലില്‍ ഇടം നേടി. 17ാം സ്ഥാനത്തുള്ള ഡുസല്‍ഡോഫ്, 18ാം സ്ഥാനത്തുള്ള പെഡര്‍ബോണ്‍ എന്നിവര്‍ ലീഗില്‍ നിന്ന് തരം താഴ്ത്തല്‍ നേരിടും. കാലിയായ സ്റ്റേഡിയത്തെ സാക്ഷിയാക്കി ബയേണ്‍ മ്യൂണിക് സീസണിലെ കിരീടം ഏറ്റുവാങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.