2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വന്യജീവി വാരാഘോഷം: മത്സരങ്ങള്‍ ഇന്നും നാളെയും

കൊല്ലം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി സ്‌കൂള്‍, കോളജ്  വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങള്‍ ഇന്നും നാളെയും കൊല്ലം ശ്രീനാരായണ കോളജില്‍ നടക്കും. ഇന്ന് രാവിലെ 9.30 മുതല്‍ 11.30 വരെ എല്‍ പി, യു പി, എച്ച് എസ്, കോളജ് വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗും 11.45 മുതല്‍ എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസവും ഉച്ചക്ക് 2.15 മുതല്‍ 4.15 വരെ എല്‍ പി, യു പി, എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിംഗും നടത്തും.
നാളെ രാവിലെ 9.30 മുതല്‍ 11.30 വരെ എച്ച് എസ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1.30 വരെ കോളേജ്     വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരവും ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം മത്സരവും നടത്തും. ഫോണ്‍: 04742748976.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.