2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വന്ധ്യംകരണ കേന്ദ്രങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ അനുവദിക്കണം

കാഞ്ഞങ്ങാട്: തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ അനുവദിക്കണമെന്നും മുഴുവന്‍ കന്നുകാലികളേയും സൗജന്യ ഇന്‍ഷൂര്‍ ചെയ്യണമെന്നും കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂനിയന്‍  കാസര്‍കോട് ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
വെറ്ററിനറി ഉപകേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, ആടുകളില്‍ കൃത്രിമ ബീജദാനം വെറ്ററിനറി ഉപകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കണം, പശുവളര്‍ത്തല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന വിവിധ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ടി മണി ചടങ്ങില്‍ അധ്യക്ഷനായി. ടി ജിനേഷ്, അരവിന്ദന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. കെ രവീന്ദ്രന്‍, എന്‍ മണിരാജ്, കെ നരേഷ് കുമാര്‍, ഭുവന ചന്ദ്രന്‍, കുഞ്ഞമ്പു മാവുവളപ്പില്‍, ആര്‍ മനോജ് കുമാര്‍, സി.പി സാബു, യു പ്രേമദാസന്‍, ജിനേഷ്, പി ബെന്നി ജോര്‍ജ്ജ്, നവീന്‍ദാസ്  തുടങ്ങിയവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.