2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വനിതാ ലോകകപ്പ് ഹോക്കി: ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ലണ്ടന്‍: ക്രോസ് ഓവര്‍ മത്സരത്തില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ വനിതാ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഒന്‍പതാം മിനുട്ടില്‍ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ വീണതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇറ്റലി ഇന്ത്യയുടെ മുന്നേറ്റങ്ങളെ ചെറുത്തു.മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും സവിത ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 45ാം മിനുട്ടില്‍ നേഹ ഗോയലിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. 55ാം മിനുട്ടില്‍ വന്ദനയിലൂടെ മൂന്നാം ഗോള്‍ നേടിയ ഇന്ത്യ തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ബി ജേതാക്കളായ അയര്‍ലന്റാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലന്റ് ജയിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.