2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

വനിതാ ലോകകപ്പില്‍ റെക്കോര്‍ഡുമായി അമേരിക്ക

റെയിം: വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി നിലവിലെ ചാംപ്യന്‍മാരായ അമേരിക്ക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിനെ 13-0 ത്തിന് തകര്‍ത്തതോടെയാണ് അമേരിക്ക ലോകകപ്പില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. 2007 ജര്‍മനി അര്‍ജന്റീനക്കെതിരേ നേടിയ 11-0 എന്ന റെക്കോര്‍ഡാണ് അമേരിക്കന്‍ വനിതകള്‍ ഇന്നലെ തകര്‍ത്തത്.സൂപ്പര്‍ താരം അലക്‌സ് മോര്‍ഗന്‍ ഹാട്രിക്ക് അടക്കം അഞ്ച് ഗോളുകള്‍ സ്വന്തമാക്കി. റോസ് ലാവെല്ലെ 20, 56, ലിന്‍ഡ്‌സെ ഹൊറന്‍ 32, സാം മെവിസ് 50, 54, മെഗന്‍ റാപിനിയോ 79, മല്ലോറി 84, കാര്‍ലി ലോയിഡ് 92 എന്നിവരാണ് അമേരിക്കക്ക് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകളാണ് അമേരിക്ക നേടിയത്. രണ്ടാം പകുതിയിലായിരുന്നു ബാക്കി 10 ഗോളും തായ്‌ലന്‍ഡ് വലയിലിട്ടത്. 1991ല്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌വാനെ 7-0ത്തിന് തകര്‍ത്ത അമേരിക്കയുടെ തന്നെ റെക്കോഡും ഇന്നലത്തെ ജയത്തോടെ പഴങ്കഥയായി. ഒര്‍ലാന്‍ഡോ പ്രൈഡിന് വേണ്ടി കളിക്കുന്ന 29 കാരിയായ താരം 2010 മുതല്‍ അമേരിക്കന്‍ ദേശീയ ടീമില്‍ അംഗമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.