2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വനിതാ പൊലിസ് ഇന്‍സ്‌പെക്ടര്‍ക്കുനേരെ ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി

 

ഡെറാഡൂണ്‍: പൊലിസ് സ്റ്റേഷന് മുന്‍പില്‍ വനിതാ പൊലിസ് ഇന്‍സ്‌പെക്ടര്‍ക്കുനേരെ ബി.ജെ.പി എം.എല്‍.എയുടെ അസഭ്യവര്‍ഷവും ഭീഷണിയും. ഇതുസംബന്ധിച്ച വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം പുറംലോകമറിയുന്നത്.
രുദ്രാപൂര്‍ എം.എല്‍.എ രാജ്കുമാര്‍ തുക്‌റല്‍ ആണ് സിറ്റി പൊലിസ് പട്രോള്‍ യൂനിറ്റിലെ വനിതാ ഇന്‍സ്‌പെക്ടര്‍ അനിതാ ഗെയ്‌റോലെയെ അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കിയത്. ഇരുവരും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടായിരുന്നു.
ഗതാഗത നിയമം ലംഘിച്ചതിന് രണ്ടുപേരെ വനിതാ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തു. ഇത് ചോദ്യം ചെയ്താണ് എം.എല്‍.എ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.