2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

വനിതാ പുതുസംരംഭകരെ സംഘടിപ്പിച്ച് വിപണനമേള

കോഴിക്കോട്: വനിതാ പുതുസംരംഭകരുടെ ഉല്‍പന്നങ്ങളെ കുടക്കീഴിലാക്കി ‘കാലിക്കറ്റ് എക്‌സ്‌പോ’. പൊലിസ് ക്ലബ് ഹാളില്‍ നടക്കുന്ന വിപണനമേളയ്ക്ക് കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് എന്‍ജിനീയറിങ് കോളജ് അധ്യാപിക ഷീന ഭാസ്‌കറാണ് നേതൃത്വം നല്‍കുന്നത്.
‘ഫാഷന്‍ ബീഡ്‌സ് ‘ ഓണ്‍ലൈന്‍ സംരംഭത്തിനു കീഴില്‍ സോഷ്യല്‍ മീഡിയ വഴിയാണ് സംരംഭകരെ കണ്ടെത്തിയത്. ആറോളം മേളകള്‍ സംഘടിപ്പിച്ച് വിജയം കണ്ടതോടെ ആയിഷ മുഹമ്മദ്കുട്ടി, സുലൈഖ ബാപ്പുട്ടി, ദസീമ, സുധ എന്നിവരുടെ സഹകരണത്തോടെ ‘കാലിക്കറ്റ് എക്‌സ്‌പോ’ തുടങ്ങുകയായിരുന്നു.
എട്ടോളം സ്റ്റാളുകളിലായി വീട്ടമ്മമാരായ ഒരുകൂട്ടം പുതുസംരംഭകര്‍ നിര്‍മിച്ച ഉല്‍പന്നങ്ങളാണ് വിപണനമേളയിലെ പ്രധാന ആകര്‍ഷണം. സ്ത്രീകള്‍ക്കാവശ്യമായ വിവിധ ഡിസൈനുകളില്‍ തീര്‍ത്ത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഹോം മെയ്ഡ് ചോക്ലേറ്റ്, കര്‍ഷകരില്‍നിന്ന് നേരിട്ടു ശേഖരിച്ച ഓര്‍ഗാനിക് അരി എന്നിവയും പ്രദര്‍ശനത്തിലുണ്ട്. മേള ഇന്നു സമാപിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.