2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

വനിതാ നേതാവിന് പോലീസുകാരന്റെ ക്വട്ടേഷനെന്ന്

വൈക്കം: സി.പി.ഐ വനിതാനേതാവിന് പോലീസുകാരന്‍ വക ക്വട്ടേഷന്‍. ഉല്ലല പുന്നപ്പുഴി കൊച്ചിനാട്ട് വീട്ടില്‍ പി.ആര്‍ രജനിക്കാണ് ക്വട്ടേഷന്‍ ആക്രമണത്തില്‍ സാരമായ പരുക്കേറ്റത്.
ഉല്ലല പറപ്പള്ളി ഭാഗത്ത് പോലീസുകാരന്‍ വീട്ടമ്മയെ അസഭ്യം പറഞ്ഞതായുള്ള സംഭവത്തില്‍ രജനി ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ശനിയാഴ്ച രാത്രി മകനുമൊത്ത് സ്‌കൂട്ടറില്‍ പോകും വഴി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി രജനിയെ കമ്പി വടിക്ക് അടിച്ചുവീഴ്ത്തിയത്. പൊലീസുകാരന്റെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്നു പറയപ്പെടുന്നു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ രജനി ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.