2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വനിതാ കമ്മിഷന്‍ നോക്കുകുത്തി: എം.എം ഹസന്‍

 

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരേ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍ സംസ്ഥാന വനിതാ കമ്മിഷന്‍ നോക്കുകുത്തിയായെന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
സമാനമായ കുറ്റം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ സംഘടനയില്‍നിന്നു പുറത്താക്കുകയും പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എം.എല്‍.എക്കു പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മിഷനും സംരക്ഷണമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മിഷനെ പിരിച്ചുവിടണം.
സ്ത്രീകള്‍ക്കെതിരേ പരാമര്‍ശം നടത്തിയതിനുപോലും നേരത്തെ സ്വമേധയാ കേസെടുത്ത സംസ്ഥാന വനിതാ കമ്മിഷന്‍, ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ചെറുവിരലനക്കാന്‍ തയാറായില്ല. മനുഷ്യനായാല്‍ തെറ്റുപറ്റുമെന്നു പറയാനല്ല വനിതാ കമ്മിഷനെ വച്ചിരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.
സ്ത്രീത്വത്തിനുനേരെ നീളുന്ന കരങ്ങള്‍ ആരുടേതായാലും പിടിച്ചുകെട്ടി നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്.
അതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടോയെന്നറിയാന്‍ കേരളം കാത്തിരിക്കുകയാണെന്നും അതിന് ഇനിയും അമാന്തിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്നും ഹസന്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.