2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വനിതാ കണ്ടക്ടറുടെ കൊലപാതകം സംശയം മൂലമെന്ന് വെളിപ്പെടുത്തല്‍

 

കൊല്ലം: കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറായ ടോമി ബ്രിയര്‍ലിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്  ഭാര്യയിലുള്ള സംശയവും താന്‍ ആവശ്യപ്പെട്ടിട്ടും ജോലി രാജിവയ്ക്കാത്തതിലുള്ള ദേഷ്യവും മൂലമെന്ന് ഭര്‍ത്താവിന്റെ  വെളിപ്പെടുത്തല്‍.
കൊലപാതകത്തിനു  ശേഷം അമിതമായി ഉറക്കഗുളിക കഴിച്ചു ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ബാബുവിനെ കഴിഞ്ഞ ദിവസം പൊലിസ് ചോദ്യം ചെയ്തു.
ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചവറ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കപ്പലില്‍ സീമേനായി ജോലിചെയ്യുന്ന ബാബു കൊലപാതകത്തിനായി ലണ്ടനില്‍ നിന്നാണ് കത്തി വാങ്ങിയത്.
കപ്പല്‍ സിങ്കപ്പൂരിലെത്തിയപ്പോള്‍ കത്തിയുമായി നാട്ടിലേക്കു പുറപ്പെട്ടു. പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ
അനുനയത്തില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.