2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മികച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള ചരിത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച റാണീ ഗൗരി ലക്ഷ്മീഭായ്, അക്കമ്മ ചെറിയാന്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്‍.മേനോന്‍, കമല സുരയ്യ, ജസ്റ്റിസ് ഫാത്തിമാ ബീവി എന്നിവരുടെ പേരിലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭരണ നൈപുണ്യം, കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ വ്യക്തിഗത നേട്ടങ്ങള്‍ കരസ്ഥമാക്കിയ വനിതകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വിവരിച്ച്, ലഭിച്ചിട്ടുള്ള നേട്ടങ്ങളും മറ്റും രേഖപ്പെടുത്തി പൂരിപ്പിച്ച അപേക്ഷ നവംബര്‍ 19നു മുന്‍പ് അതത് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വനിതകളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാം. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റ് (www.swdkerala.gov.in) സന്ദര്‍ശിക്കുക


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.