2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അവകാശം ലഭിക്കുമെന്ന് ഫൈസല്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍

നിസാര്‍ കലയത്ത്

വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അവകാശം ലഭിക്കുന്ന കാലം അതിവിദൂരമല്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഫൈസല്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ പറഞ്ഞു. സഊദിയിലെ സ്ത്രീകള്‍ കാറോടിക്കുക മാത്രമല്ല, സമൂഹത്തെ തന്നെ നയിക്കുന്ന കാലവും വരും.
വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ടതാണ്. സമൂഹത്തിലെ പകുതിയിലേറെ വരുന്ന വനിതകള്‍ക്കു മുന്നില്‍ അവസരങ്ങള്‍ തുറന്നിടണം. മാറ്റങ്ങള്‍ ചിലരെ ഭയപ്പെടുത്തുന്നുണ്ടാകും. ആഭ്യന്തര തലത്തിലാണ് മാറ്റങ്ങള്‍ ആരംഭിക്കേണ്ടത്. വിജയം വരിക്കുന്നതിനും സമൂഹത്തില്‍ അനുകൂല സ്വാധീനം ചെലുത്തുന്നതിനും തങ്ങള്‍ക്ക് സാധിക്കുമെന്ന് വനിതകള്‍ തെളിയിക്കണം. ഇസ്‌ലാമിക സംസ്‌കാരത്തില്‍ വനിതകള്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും രാജകുമാരന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News