2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുള്ളിപ്പുലി കുടുങ്ങി

കോയമ്പത്തൂര്‍: മധുക്കര വനം റേഞ്ചിലെ വോളുവംപട്ടി,കാപ്പുകാട്,മേല്‍പ്പാളയം പ്രദേശങ്ങളില്‍ ആടുകളെയും ,പട്ടികളെയും പിടിച്ചു തിന്ന് നാട്ടുകാര്‍ക്ക് ഭീക്ഷണിയായ പുള്ളിപ്പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മേല്‍പ്പാളയത്തെ വനപ്രദേശത്തുവെച്ചിരുന്ന ഇരുമ്പ് കൂട്ടില്‍ പെട്ടത്. കൂട്ടില്‍കെട്ടിയിട്ട ആടിനെ പിടിക്കാന്‍ എത്തിയ പത്തുവയസ് പ്രായമുള്ള പുലിയാണ് കുടുങ്ങിയത്. പിന്നീട് വനംവകുപ്പ് അധികൃതര്‍ പുലിയെ ഭവാനിസഗര്‍ വനമേഖലയിലെ തെങ്ക്മാരട വനത്തില്‍കൊണ്ടു വിട്ടു. കഴിഞ്ഞ ആറുമാസത്തിനുളളില്‍ വനംവകുപ്പ് രണ്ടാമത്തെ പുലിയാണ് പിടികൂടിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.