2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

വനംവകുപ്പ് വാച്ചറെ അക്രമിച്ച കടുവ കൂട്ടിലായി

 

സുല്‍ത്താന്‍ ബത്തേരി: വനംവകുപ്പ് വാച്ചറെ അക്രമിച്ച കടുവ കൂട്ടിലായി. വനത്തോട് ചേര്‍ന്ന് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് കുറിച്യാട് റെയ്ഞ്ചിലെ വനം വാച്ചറായ കരുണാകരനെ കടുവ അക്രമിച്ചത്.

മാസങ്ങളായി പ്രദേശത്ത് തമ്പടിച്ചിട്ടുള്ള കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം സ്വകാര്യ കൃഷിയിടത്തില്‍ സ്ഥാപിച്ച കൂട് ഇന്നലെ വനത്തോട് ചേര്‍ന്ന് മാറ്റിസ്ഥാപിച്ചിരുന്നു. ഈ കൂട്ടിലാണ് 9.15 ഓടെ കടുവ കുടുങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.