2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വധഭീഷണി: ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ്ബ് മേധാവി രാജിവച്ചു

 

ബ്രസീലിയ: ബ്രസീലിയന്‍ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ പയ്‌സാണ്‍ഡു സ്‌പോര്‍ട്ടിന്റെ പ്രസിഡന്റ് വധഭീഷണിയെ തുടര്‍ന്ന് രാജിവച്ചു. ക്ലബ്ബിന്റെ പ്രകടനം മോശമായാല്‍ കൊലപ്പെടുത്തുമെന്ന ആയുധധാരിയുടെ ഭീഷണിയാണ് ക്ലബ്ബ് പ്രസിഡന്റ് സെര്‍ജിയോ സെറയെ രാജിക്ക് നിര്‍ബന്ധിച്ചത്.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം നടക്കാനിറങ്ങിയപ്പോഴായിരുന്നു മോട്ടോര്‍സൈക്കിളില്‍ അക്രമിയെത്തി വധഭീഷണി മുഴക്കിയത്. സെര്‍ജിയോയുടെ സഹോദരി ക്രിസ്റ്റിന സെറ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധഭീഷണി വിവരം വെളിപ്പെടുത്തിയത്. ഷേര്‍ട്ട് ഉപയോഗിച്ച് മുഖം മറച്ച ആയുധധാരിയാണ് ഭീഷണി മുഴക്കിയതെന്നും സെര്‍ജി എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമെന്നും കൊന്നുകളയുമെന്നും പറഞ്ഞതായി സഹോദരി കുറിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.